സഹപ്രവർത്തകന്റെ ശല്യം സഹിക്കാനായില്ല; പൊലീസ് ഉദ്യോഗസ്ഥ സ്‌റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‌തു

Webdunia
ശനി, 10 ജൂണ്‍ 2017 (20:06 IST)
സഹപ്രവർത്തകന്റെ ശല്യം സഹിക്കാനാകാതെ പൊലീസ് ഉദ്യോഗസ്ഥ സ്‌റ്റേഷനില്‍ ആത്മഹത്യ ചെയ്‌തു.

ലുധിയാനയിലെ നിദാൻ പൊലീസ് സ്‌റ്റേഷനിലെ വനിതാ കോൺസ്‌ബിള്‍ അമൻ പ്രീത് കൌർ (23) ആണ് സ്‌റ്റേഷനിലെ  ഫാനിൽ തൂങ്ങിമരിച്ചത്.

സഹപ്രവർത്തകനായ നിർഭയ് സിംഗിന്റെ ശല്ല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് അമന്‍ പ്രീതിന്റെ പിതാവ് വ്യക്തമാക്കി.

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിർഭയ്സിംഗിന്റെ പേരിൽ പൊലീസ് കേസെടുത്തു.
Next Article