നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്തിയ വ്യവസായിയെ പോലീസ് പിടികൂടി. ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള അഴകേശനെയാണ് അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സുരക്ഷയിൽ ഭയമുണ്ടെന്നും തന്നെ എന്തെങ്കിലും ചെയ്തേക്കുമോയെന്ന ഭയത്താലുമാണ് പരാതി നൽകിയതെന്ന് അമല പറയുന്നു. ചെന്നൈ ടി. നഗറിലെ സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന് അശ്ലീലം പറഞ്ഞുവെന്നും അപമാനകരമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് അമലാ പോളിന്റെ പരാതി.
അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഴകേശനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട മാംമ്പല പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് അമല ടി. നഗറിലെ നൃത്തസ്റ്റുഡിയോയില്‍ പരിശീലനം നടത്തിയത്.