ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രക്തസാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്മരണ ദിനത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു

ശ്രീനു എസ്
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (14:09 IST)
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രക്തസാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്മരണ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു
 
'രാജ്യമെമ്പാടുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെകുടുംബത്തിനും നന്ദി അറിയിക്കാനുള്ള ദിവസമാണ് പോലീസ് സ്മരണ ദിനം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രക്തസാക്ഷികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ത്യാഗവും സേവനവും എല്ലാകാലത്തും ഓര്‍മ്മിക്കപ്പെടും. ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതു മുതല്‍ ഭീകര കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതുവരെ, ദുരന്തനിവാരണ രംഗത്ത് സഹായം എത്തിക്കുന്നത് മുതല്‍ കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വരെ നമ്മുടെ പോലീസ് ഉദ്യോഗസ്ഥര്‍ യാതൊരു വൈമനസ്യവുമില്ലാതെ അവരുടെ മികച്ച സേവനം കാഴ്ച വയ്ക്കുന്നു. പൗരന്മാര്‍ക്ക് സേവനം നല്‍കുന്നതിനുള്ള അവരുടെ ജാഗ്രതയിലും സന്നദ്ധതയിലും നമുക്ക് അഭിമാനിക്കാം',- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article