3 ഫോർമാറ്റിലുമായി രണ്ട് മാസത്തോള നീണ്ടുനിൽക്കുന്ന പര്യടനമായിരിക്കും ഇന്ത്യയുടേത്. ഏകദിന, ടി20 മത്സരങ്ങൾക്കൊടുവിലാണ് ടെസ്റ്റ് പരമ്പര. അതേസമയം ഐപിഎല്ലിനിടെ പരിക്കേറ്റ ഇന്ത്യൻ താരങ്ങളുടെ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്.ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇഷാന്ത് ശർമയും ഭവനേശ്വർ കുമാറും കളിക്കുമോ എന്ന കര്യത്തിൽ വ്യക്തതയില്ല. അതേസമയം സ്പിന്നർമാരിൽ ഒരാളായി അക്സർ പട്ടേലിനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്.