കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ: ഗാന്ധി പ്രതിമയ്ക്കു മുന്നില്‍പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ സമരം

ശ്രീനു എസ്
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (12:07 IST)
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ - ജനാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് പാര്‍ലമെന്റ് ഗാന്ധി പ്രതിമയ്ക്ക് മുന്‍പാകെ പികെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് എംപിമാരുടെ പ്രതിഷേധ സമരം നടന്നു. കര്‍ഷകരാണ് രാജ്യത്തിന്റെ സമ്പത്ത്. കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എംപി പറഞ്ഞു.
 
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ദര്‍ശിച്ച രാഷ്ട്ര പിതാവിന്റെ പ്രതിമക്ക് മുമ്പില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി നടത്തുന്ന സമരമാണിതെന്നും എംപിമാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article