മന്ത്രി വിഎസ്‌ സുനിൽകുമാറിന് കൊവിഡ്, സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രി

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (11:54 IST)
തിരുവനന്തപുരം: കൃഷിമന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മന്ത്രി സജീവ പങ്കവഹിച്ചിരുന്നു. സസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വിഎസ് സുനിൽകുമാർ. മന്ത്രിയോട് ബന്ധപ്പെട്ടവരോടും സ്റ്റാഫ് അംഗങ്ങളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും, വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article