ചോദിച്ചു വാങ്ങി യോഗി ആദിത്യനാഥ്; വായടപ്പിച്ച് പിണറായി, ട്വിറ്ററില്‍ പോര്

Webdunia
വ്യാഴം, 10 ഫെബ്രുവരി 2022 (13:57 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിനു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കലക്കന്‍ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവേകത്തോടെ വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളത്തെപ്പോലെയാകുമെന്ന യോഗിയുടെ പരാമര്‍ശത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് പിണറായി. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പിണറായി വിജയന്റെ മറുപടി. 
 
'യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി. കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും. അങ്ങനെയുള്ള സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,' പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article