ഒരു നയാപൈസ കുറക്കില്ല; ഇന്ധന വില കുറക്കുന്നതിൽ നിലപാട് വ്യക്തമാക്കി ജെയ്റ്റ്ലി

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (18:05 IST)
കേന്ദ്ര സർക്കാർ ഇന്ധനവില കുറക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന സാധാരണക്കാർക്ക് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ വക ആറ്റം ബോംബ്. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറക്കും എന്ന് പ്രതീക്ഷിക്കുന്നവരുണ്ടെങ്കിൽ കേട്ടോളു ഈയിനത്തിൽ നയാപൈസ കുറക്കില്ല’ എന്ന് അരുൺ ജെയ്റ്റ്ലി തുറന്ന് പറഞ്ഞു. 
 
അത്തരമൊരു നടപടി സ്വീകരിച്ചാൽ അത് വികസന വിരുദ്ധമാണ്. നിലവിൽ വരുമാനത്തിന് സർക്കാർ മുഖ്യമായും ആശ്രയിക്കുന്നത് പെട്രോൾ ഡീസൽ നികുതിയെയാണ്. ജനങ്ങൾ സത്യസന്ധമായി ആദായ നികുതി അടച്ചാൽ മാത്രമേ ഇതിൽ നിന്നും മോചനമുണ്ടാകൂ എന്നാണ് ജെയ്റ്റ്ലിയുടെ വാദം
 
പെട്രോൾ ഡിസൽ നികുതി ഒരു രൂപ കുറക്കുമ്പോൾ കേന്ദ്ര സർക്കാരിന് 13,000 കോടി രൂപയുടെ നഷ്ടാമാണുണ്ടാകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 25 രൂപ കുറയ്ക്കണമെന്ന മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ആവശ്യത്തെ അദ്ദേഹം പരിഹസിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article