തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞു; ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ

Webdunia
ശനി, 25 മെയ് 2019 (10:11 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധന വിലയിൽ കാര്യമായ വർധവുണ്ടായിരുന്നില്ല. എന്നാൽ അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെയാണ് ഇന്ധന വിലയിൽ വർധനവുണ്ടാവാൻ തുടങ്ങിയത്.
 
മേയ് 19ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റർ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർധിച്ചിരിക്കുന്നത്. മേയ് 20 മുതലാണ് എണ്ണക്കമ്പനികൾ പൈസയുമാണ് വർധിച്ചിരിക്കുന്നത്. മേയ് 20 മുതലാണ് എണ്ണക്കമ്പനികൾ വില കൂട്ടാൻ തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article