ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാർക്ക് അടുത്ത മാസം മുതൽ പെട്രോൾ നൽകില്ലെന്ന് പമ്പുടമകൾ. ജൂൺ ഒന്നാം തിയ്യതി മുതലാണ് ഗ്രേറ്റർ നോയിഡ ഈ നടപടിയിലേക്ക് കടക്കുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. നോയിഡയിലും ഈ പദ്ധതി നടപ്പിലാക്കും.