പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് 12,000 രൂപ അധിക നികുതി ചുമത്താൻ കേന്ദ്ര സർക്കാർ നീക്കം; ലക്ഷ്യം ഇലക്ട്രിക് വാഹനങ്ങളെ കൂടുതലായി നിരത്തുകളിലെത്തിക്കുക

ബുധന്‍, 19 ഡിസം‌ബര്‍ 2018 (16:27 IST)
ഡല്‍ഹി: ഇലക്‌ട്രിക് വാഹനങ്ങളെ നിരത്തുകളിൽ കൂടുതൽ എത്തിക്കുന്നതിന്റെ ഭാഗമായി പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് 12,000 രൂപ ലെവി ചുമത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. 

ഇതിൽനിന്നും വർഷംതോറും 7500 കോടി രൂപ കണ്ടെത്താനാകും എന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. നാലുവർഷംകൊണ്ട് 43000 കോടി രൂപ ഈയിനത്തിൽ സ്വരൂപിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നിരത്തുകളിൽ ഇലക്ട്രോണിക് വാഹങ്ങൾ കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ വാഹനങ്ങൾക്ക് 50000 രൂപ ഇളവ് നൽകാനും കേന്ദ്ര സർക്കാർ തിരുമനിച്ചിട്ടൂണ്ട്. 
 
കൂടുതൽ ഇലക്ട്രോണിക് വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നതിന്നും, 20,000രൂപ മുതൽ 50,000രൂപ വരെ വിലയിൽ ഇളവ് അനുവദിക്കുന്നതിനും കേന്ദ്ര സർക്കാർ സംവിധാനമായ നീതി ആയോഗ് വിവിധ വാഹന നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തി വരികയാണ്. ഇത് വിജയം കണ്ടാൽ പെട്രോൾ ഡീസൽ വാഹനങ്ങൾക്കുള്ള ലെവി ഉടൻ തന്നെ നടപ്പിലാക്കിയേക്കും. പരിഷകരിച്ച ഇലക്ട്രിക് വാഹന നയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍