പെട്രോള്‍,ഡീസല്‍ വില കുറയാന്‍ സാധ്യത,നഷ്ടം ഏറെക്കുറെ നികത്തി എണ്ണ കമ്പനികള്‍

കെ ആര്‍ അനൂപ്
വ്യാഴം, 8 ജൂണ്‍ 2023 (13:03 IST)
പെട്രോള്‍,ഡീസല്‍ വില കുറയാന്‍ സാധ്യത. എണ്ണ വിതരണ കമ്പനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തതോടെയാണ് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. എന്നാല്‍ നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
 
ഇതിനു മുമ്പ് ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ നഷ്ടം നികത്തുന്ന പേരില്‍ എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറിച്ചിരുന്നില്ല. ത്രൈമാസ പാദങ്ങളില്‍ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലും ആണ്.
 
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ചില രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വെട്ടികുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യം എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article