പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ കുറച്ചു, കേന്ദ്രം കൂട്ടി

Webdunia
ശനി, 17 ജനുവരി 2015 (08:21 IST)
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനേ കുറഞ്ഞതിനു പിന്നാലെ നാട്ടുകാര്‍ക്ക് വിലക്കുറവിന്റെ ആനുകൂല്യം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിന്‍ കുത്തനെ കൂട്ടി. പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ വെള്ളിയാഴ്ച കുറച്ചിരുനു. എന്നാല്‍ കേന്ദ്രം, നികുതി കൂട്ടിയതൊടെ വിലക്കുറവ് പുര്‍ണ്ണമായി ജനങ്ങള്‍ക്ക് ലഭിക്കില്ല. 
 
പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. അഞ്ചുരൂപ വരെ ഇന്ധന വില കുറക്കാമായിരുന്നെങ്കിലും എന്നാല്‍ കേന്ദ്രം രണ്ടുരൂപവീതം നികുതി കൂട്ടീയതൊടെ പൊതുജനത്തിന്റെ ആശയുന്‍ വൃഥാവിലായി.
 
അന്താരാഷ്ട്രവിപണിയില്‍ ആറു കൊല്ലത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കിലേക്ക് എണ്ണവില കൂപ്പുകുത്തിയതാണ് വില കുറയ്ക്കാന്‍ സഹായകമായത്. വില കുറഞ്ഞതോടെ കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടാനും തുടങ്ങി.നാലുതവണ എക്‌സൈസ് തീരുവ കൂട്ടിയതുവഴി 20000 കോടി രൂപയാണ് സര്‍ക്കാറിന് അധികവരുമാനം ലഭിക്കുക. ധനക്കമ്മി നേരിടുന്നതിന് ഇത് സഹായകമാകും. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.