ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി ചിത്രം പ്രസിദ്ധീകരിച്ചതിൽ ട്വിറ്ററിനോട് വിശദീകരണം തേടി പാർലമെന്ററി സമിതി

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (18:09 IST)
ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി ചിത്രം പ്രസിദ്ധീകരിച്ച ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ട് പാർലമെന്ററി സമിതി. രേഖാമൂലം മറുപടി ന‌ൽകണമെന്ന് ഡാറ്റ സുരക്ഷയ്‌ക്കുള്ള പാർലമെന്ററി സമിതി ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
 
ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതില്‍ എതിര്‍പ്പ് അറിയിച്ച്‌ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിക്ക് കേന്ദ്രം നേരത്തെ കത്തയച്ചിരുന്നു. ഇന്ത്യൻ പൗരന്മാരുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നും കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article