പോംപിയോയുടെ ആരോപണങ്ങള്‍ പുതുമയുള്ളതല്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ചൈന പറഞ്ഞു. പരമാധികാരം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കൊപ്പം അമേരിക്ക ഉണ്ടാകുമെന്ന് മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും സുരക്ഷ ചര്‍ച്ചകള്‍ക്കു ശേഷമാണ് പോംപിയോയുടെ പ്രസ്താവന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരേമാത്രമല്ല ഏതുതരത്തിലുള്ള ഭീഷണികള്‍ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ശക്തമായ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.