ജയലളിതയുടെ മുഖ്യമന്ത്രി പദം തട്ടിയെടുക്കാൻ ദിനകരൻ ശ്രമിച്ചിരുന്നു; പനീർസെ‌ൽവം

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (10:47 IST)
ജയലളിത ജീവിച്ചിരുന്ന കാലത്ത് ചതിയിലൂടെ മുഖ്യമന്ത്രി പദവി തട്ടിയെടുക്കാൻ ശ്രമിച്ചയാളാണ് ടി ടി വി ദിനകരനെന്ന് ഉപമുഖ്യമന്ത്രി ഒ പനീർസെൽവം. ഇത് മുന്നിൽക്കണ്ടുകൊണ്ടാണ് ശശികലയേയും ദിനകരനേയും ജയലളിത പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മന്നാർഗുഡിയിൽ സംഘടിപ്പിച്ച പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഒപിഎസിന്റെ പരാമർശം.
 
'ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാവാൻ ശശികലയുടെ സഹോദരൻ ദിവാകരൻ തന്നെ നിർബന്ധിച്ചിരുന്നു, മന്നാർഗുഡി കുടുംബത്തെ അറിയാവുന്നതുകൊണ്ടുതന്നെ ആദ്യം താൻ അത് നിരസിച്ചിരുന്നു. പിന്നീട് പാർട്ടിയുടെ ഭാവി മുൻനിർത്തി മുഖ്യമന്ത്രിയാകുകയായിരുന്നു.
 
കക്ഷിയിലും ഭരണത്തിലും മന്നാർഗുഡി കുടുംബം അനാവശ്യ ഇടപെടലുകൾ നടത്തിയിരുന്നു. ശശികല ജയിലിൽ പോയതിനെത്തുടർന്ന് മുഖ്യമന്ത്രിയാകാൻ ദിനകരൻ ശ്രമിച്ചിരുന്നു, തന്റെ ധർമ്മയുദ്ധം വഴി അത് തടയുകയായിരുന്നു'- പനീർസെൽവം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article