ചികിത്സക്കായി ഞായറാഴ്ച മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിക്കും

ശനി, 1 സെപ്‌റ്റംബര്‍ 2018 (20:43 IST)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സക്കാ‍യി ഞായറാഴ്ച അമേരിക്കയിലേക്ക് തിരിക്കും. കഴിഞ്ഞമാസം 19ന്  തീരുമാനിച്ചിരുന്ന യാത്ര കേരളത്തിലെ പ്രളയ ദുരിതത്തെ തുടർന്ന് ദുരിരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി മാറ്റിവക്കുകയായിരുന്നു. 
 
ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവവുമായി ശനിയാ‍ഴ്ച മുഖ്യമന്ത്രി രാജ് ഭവനില്‍ കുടിക്കാഴ്ച നടാത്തുകയും  ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് ഗർവർണരുമായി ചർച്ച നടത്തുകയും ചെയ്തു. ചികിതസക്കായി അമേരിക്കയിലേക്ക് പോകുന്ന വിവരം ഗവർണറെ ഔദ്യോകികമായി മുഖ്യമന്ത്രി അറിയിച്ചു.
 
നേരത്തെ ചുമതല ഇ പി ജയരാജനു കൈമാറിയേക്കും എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും മുഖ്യമന്ത്രി ചുമതല ആർക്കും കൈമാറിയിട്ടില്ല. രണ്ടാഴ്ചയോളം അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സക്ക് വിധേയനാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍