ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന് വേണ്ടി സഹായം അഭ്യര്‍ത്ഥന നടത്തി ഇന്ത്യ. പാകിസ്ഥാന്‍ പ്രളയം മൂലം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് സഹായത്തിനായി ഇന്ത്യയും എത്തുന്നത.് ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യ പാകിസ്ഥാനിലെ മഹാപ്രളയ സാഹചര്യത്തെ മുന്‍നിര്‍ത്തി സഹായ അഭ്യര്‍ത്ഥന നടത്തിയത്. പാകിസ്ഥാനില്‍ പ്രളയക്കെടുതിയില്‍ അരക്കോടിയിലേറെ പേരാണ് ഭൂമിയില്‍ സമ്പത്തും നഷ്ടപ്പെട്ട് ദുരിതത്തില്‍ ആയത്.
രാഷ്ട്രങ്ങളുടെ ശ്രദ്ധ പാക്കിസ്ഥാനുമേല്‍ വേണമെന്ന് പണമായും മരുന്നായും ഭക്ഷണമായും കഴിയുന്നത്ര സഹായം നല്‍കണമെന്നും ഇന്ത്യ അഭ്യര്‍ത്ഥിച്ചു. സാധാരണ പെയ്യുന്നതിനേക്കാള്‍ 500 ഇരട്ടി മഴയാണ് പാകിസ്ഥാനില്‍ ഇത്തവണ പെയ്തത്. ഇതാണ് പാക്കിസ്ഥാന്റെ മൂന്നില്‍ രണ്ടുഭാഗത്തെയും വെള്ളത്തിനടിയിലാക്കിയത്. നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. മഴമൂലം പാക്കിസ്ഥാന്റെ ഭൂപ്രകൃതി പോലും മാറിയിട്ടുണ്ട്.