പയ്യന്നൂരില്‍ ജ്വല്ലറി പൂട്ടാന്‍ മറന്ന ഉടമയെ അര്‍ദ്ധരാത്രിയില്‍ വിളിച്ച് പൂട്ടിച്ച് പോലീസ്. പയ്യന്നൂരില്‍ രാത്രി പട്രോളിങ് നടത്തുകയായിരുന്ന പോലീസാണ് ജ്വല്ലറി പൂട്ടാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതും ജ്വല്ലറി ഉടമയെ വിളിച്ചു പൂട്ടിച്ചതും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കുറച്ചുനാളുകളായി പയ്യന്നൂരില്‍ മോഷ്ടാക്കള്‍ വിലസുകയാണ്. മഴ സമയമായിരുന്നതിനാല്‍ ജ്വല്ലറി തിടുക്കപ്പെട്ടു പൂട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് മഴക്കോട്ട് എടുക്കുകയും പിന്നീട് പൂട്ടാന്‍ മറന്ന് വീട്ടിലേക്ക് പോവുകയും ചെയ്തത്.