കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (19:06 IST)
കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ് തമിഴ്‌നാട് സ്വദേശി മലര്‍ എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇരുവര്‍ക്കും യഥാക്രമം 28, 26 വയസ് ആണ്. ആഗസ്റ്റ് 27 ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രാവിലെ ജോലിക്ക് എന്നു പറഞ്ഞു രണ്ടുപേര്‍ യുവതി താമസിച്ചിരുന്ന സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. 
 
പിന്നാലെ ഇവര്‍ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. പൊലീസ് എത്തിയാണ് അവശയായ യുവതിയെ ആശുപത്രിയിലെ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടെ കാമുകനും ബന്ധുവായ സ്ത്രീക്കും പങ്കുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍