കോഴിക്കോട് വിവാഹ വീട്ടില്‍ മോഷണം. 30 പവന്‍ സ്വര്‍ണം കവര്‍ന്നു. കോഴിക്കോട് വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വെള്ളിയോട് സ്വദേശി ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് നടന്ന മകളുടെ വിവാഹത്തിന് വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. സംഭവത്തില്‍ വളയം പോലീസ് വീട്ടിലെത്തി പരിശോധന നടത്തിവരികയാണ്.