പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ വച്ച് അര്‍ദ്ധരാത്രിയില്‍ പീഡനത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിലായി. മലപ്പുറം തിരുവള്ളൂര്‍ കാക്കത്തടം സ്വദേശി പതിനെട്ടുകാരന്‍ എ പി അബ്ദുല്‍ ഹസീബ് അറസ്റ്റിലായത്. പോലീസിനെ കണ്ട് കാര്‍ എടുക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ടാണ് പിടിയിലായത്. പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ട പ്രകാരമാണ് വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി കാറില്‍ കയറിയത്. പിന്നീട് കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.