മലപ്പുറത്ത് 13 കാരി ലൈംഗിക പീഡനത്തിനിരയാക്കിയ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശരീരത്തില്‍ കയറിയ ബാധയെ പ്രാര്‍ത്ഥിച്ചു മാറ്റിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി 13 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയത്.