പാകിസ്താനും ചൈനയും ചേർന്ന ശക്തമായ ഭീഷണിയാണ് രാജ്യത്തിന് സൃഷ്ടിക്കുന്നതെന്നും ഈ രണ്ട് കൂട്ടുകെട്ട് മൂലമുണ്ടാകുന്ന ഭീഷണി അവഗണിക്കാന്‍ കഴിയില്ലെന്നും കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെ. കരസേനാ ദിനത്തിന് മുന്നോടിയായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്‌താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഞങ്ങൾക്ക് ഭീകരവാദത്തിനോട് യാതൊരു സഹിഷ്‌ണുതയും ഇല്ല. എപ്പോൾ, എങ്ങനെ പ്രതികരിക്കണം എന്നത് ഞങ്ങള്‍ സ്വയം നിശ്ചയിക്കും. ഇത്തരത്തിലൊരു വ്യക്തമായ സന്ദേശമാണ് ഞങ്ങള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വർഷം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും കരസേനാ മേധാവി കൂട്ടിച്ചേര്‍ത്തു.