ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് 10കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവ് ആശുപത്രിയില്‍

Webdunia
തിങ്കള്‍, 29 ജനുവരി 2018 (17:41 IST)
സജ്ഞയ് ലീല ബന്‍സാലി സംവിധാനം ചെയ്‌ത പത്മാവദിലെ നായിക ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവ് സൂരജ് പാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരുതല്‍ തടങ്കലില്‍ കഴിയുന്ന സൂരജ് പാലിനെ ഇന്ന് ഹരിയാന കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സഞ്ജയ് ലീല ബന്‍സാലിക്കും ദീപിക പദുക്കോണിനുമെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ജനുവരി 26 മുതല്‍ സൂരജ് പാല്‍ കരുതല്‍ തടങ്കലിലാണ്.

പത്മാവദിനെതിരെ അദ്ദേഹം നടത്തിയ വിമര്‍ശനാത്മകമായ പ്രസ്താവനക്കതിരായ ഹര്‍ജിയാണ് ഇന്ന് കോടതിയില്‍ പരിഗണനയില്‍ ഉണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article