നടക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു നടന്നത്; അക്കാര്യം ഇപ്പോള്‍ പറയേണ്ടി വന്നതു പോലും മോശമായി തോന്നുന്നു: മിതാലി രാജ്

വ്യാഴം, 25 ജനുവരി 2018 (14:14 IST)
ഹരിയാനയിലെ ഗുരുഗാവില്‍ സ്‌കൂള്‍ ബസ്സിന് നേരെ രജ്പുത് കര്‍ണി സേന നടത്തിയ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതാ ആ സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജ് രംഗത്തെത്തിയിരിക്കുന്നു.
 
നടക്കാന്‍ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നത്. ഇങ്ങനെ ഒരു കാര്യം പറയേണ്ടി വന്നതു പോലും വളരെ മോശമാണെന്നുമാണ് മിതാലി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കര്‍ണി സേന പ്രവര്‍ത്തകര്‍ പദ്മവതിനെതിരെയുള്ള പ്രതിഷേധമെന്ന പേരില്‍ വ്യാപക ആക്രമണം അഴിച്ചു വിട്ടിരുന്നു. 
 
പ്രതിഷേധക്കാര്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്‌കൂള്‍ ബസിനുനേരെ കല്ലെറിയുകയും ചെയ്തിരുന്നു. സീറ്റുകള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് കുട്ടികള്‍ കല്ലേറില്‍നിന്ന് രക്ഷപ്പെട്ടത്. ജിഡി ഗോയങ്ക വേള്‍ഡ് സ്‌കൂളിന്റെ ബസിനുനേരെയായിരുന്നു ആക്രമണം നടന്നത്. 
 

This cannot be allowed to happen. This is disturbingly terrifying to say the least. https://t.co/Wgk9426M8n

— Mithali Raj (@M_Raj03) January 24, 2018

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍