കുമ്പസാര പീഡനം: വൈദികരുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് പൊലീസ് സുപ്രീം കോടതിയിൽ

Webdunia
ചൊവ്വ, 31 ജൂലൈ 2018 (19:22 IST)
ഡൽഹി: കുമ്പസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ വൈദികർക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് സുപ്രീം കോടതിയിൽ. വൈദികരുടെ ലൈഗിക ശേഷി ഉൾപ്പടെ പരിഷോധിക്കണമെന്നും അതിനാൽ ഇവരെ കസ്റ്റഡിയിൽ നൽകണമെന്നും പൊലീസ് കോടതിയിൽ ആവശ്യൊപ്പെട്ടു. കേസിന്റെ അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. 
 
കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ. അറസ്റ്റിലാവും എന്ന് ഉറപ്പായതോടെ ഓന്നാം പ്രതി എബ്രഹാം വർഗീസും നാലാം പ്രതിയായ ജെയിസ് കെ ജോർജ്ജും ഒളിവിൽ പോവുകയും പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയുമായിരുന്നു. കേസ് പരിഗണിക്കുന്നത് വരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്നും അന്വേഷന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും സുപ്രീം കോടതി നേരത്തെ പൊലീസിനു നിർദേശം നൽകിയിരുന്നു.
 
വൈദികർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറി എന്നാണ് ഹൈക്കോടതി വൈദികരുടെ മുൻ‌കൂർ ജാമ്യം നിരസിച്ചുകൊണ്ട് നിരീക്ഷിച്ചത്. കോടതിയുടെ ഈ പ്രസ്ഥാവന നീക്കം ചെയ്യണം എന്നും വൈദികർ സുപ്രീം കോടതിയിൽ നൽകിയ ഹർജ്ജിയിൽ ആവശ്യപ്പെടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article