ബാർക്കോഴ: തെളിവില്ലാതെ കേസ് എങ്ങനെ നിലനിൽക്കുമെന്ന് വിജിലൻസ് കോടതിയിൽ

ചൊവ്വ, 31 ജൂലൈ 2018 (16:15 IST)
തിരുവനന്തപുരം: ബാർകോഴക്കേസിൽ കോഴ വാങ്ങിയതിനും നൽകിയതിനു തെളിവില്ലെന്ന് ആ‍ാവർത്തിച്ച് വിജിലൻസ്  പാലയിൽ കെ എം മാണി കോഴ വാങ്ങുന്നത് കണ്ടു എന്ന് പറഞ്ഞ സാക്ഷിയുടെ ടവർ ലൊക്കേഷൻ ആ സമയത്ത് പൊൻ‌കുന്നത്തായിരുന്നു എന്നും വിജിലൻ കോടതിയെ അറിയിച്ചു. 
 
തെളിവില്ലാതെ കേസ് എങ്ങനെ നിലനിൽക്കുമെന്നറില്ലെന്നും വിജിലൻ കോടതിയിൽ പറഞ്ഞു കെ എം മാണിയെ കുറ്റ വിമുക്തനാക്കിയ റിപ്പോർട്ട് പരിഗണിക്കവെയാണ് വിജിലൻസ് ഇക്കാര്യങ്ങൾ കോടതിയിൽ വ്യക്തമാക്കിയത്.
 
ആരോപനങ്ങളെ തെളിവാ‍യി സ്വീകരിക്കാൻ കഴിയില്ല. സാക്ഷി മൊഴികൾ ഒന്നും തന്നെ അഴിമതി ആരോപണത്തെ സാധൂകരിക്കുന്നതല്ലെനും. പ്രധാന തെളിവായി ബിജു രമേഷ് നൽകിയത് കൃത്രിമ സി ഡി ആയിരുന്നു എന്ന് പരിശോധനയിൽ തെളിഞ്ഞതായും വിജിലൻസ് കോടതിയിൽ വ്യക്തമാക്കി. 
 
നേരത്തെ കോടതി കേസ് പരിഗണിച്ചപ്പോൾ കെ എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് തള്ളിക്കളയണം എന്ന് ഭരന പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്ചുതാനന്ദൻ  കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിജിലൻസിനെതിരെ രീക്ഷമായ വിമർശനമാണ് അന്ന് വി എസ് കോടതിയിൽ ഉന്നയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍