കുട്ടികൾക്കെതിരെയുള്ള ലൈഗിക അതിക്രമങ്ങൾക്ക് ഇനി കാശ്മീരിലും വധശിക്ഷ

Webdunia
ശനി, 19 മെയ് 2018 (20:39 IST)
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി കൊണ്ടുവന്ന നിയമഭേതഗതിക്ക് ജമ്മു-കാശ്മീർ ഗ്ഗവർണർ അംഗീകാരം നൽകി. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിലെ പ്രതികൾക്ക് വധശിക്ഷയും 16 വയസ്സിൽ താഴെയുള്ളവരെ അതിക്രമങ്ങൾക്കിരയാക്കുന്നവർക്ക് ഇരുപത് വർഷം കഠിന തടവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നിയമം ഭേതഗതി ചെയ്തിരിക്കുന്നത്.
 
രണ്ട് ഓർഡിനൻസുകൾക്കാണ് ഗവർണ്ണർ അംഗീകാരം നൽകിയിരിക്കുന്നത്. ഇത്തരം കേസുകളിൽ കോടതി നടപടികളും അന്വേഷണവും കുട്ടികൾക്ക് സൌഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായുള്ളതാണ് രണ്ടാമത്തെ ഓർഡിനൻസ്. കുട്ടികൾക്ക് നേരെയുള്ള എല്ലാ തരത്തിലുള്ള അതിക്രമങ്ങളും തടയുന്ന തരത്തിലാണ് ഓർഡിനൻസുകൾക്ക് രൂപം നൽകിയിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article