വിശ്വാസവോട്ട് നേടുമെന്ന് യെദ്യൂരപ്പ; എംഎൽഎമാരെ ബംഗ്ലുരുവിലെത്തിച്ചു - വിശ്വാസം കൈവിടാതെ കോണ്‍ഗ്രസ്

ശനി, 19 മെയ് 2018 (10:12 IST)
കർണാടക നിയമസഭയിൽ വിശ്വാസവോട്ട് നേടുമെന്ന് നൂറു ശതമാനം ഉറപ്പെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സഭയില്‍ ബിജെപി ഭൂരിപക്ഷം തെളിയിക്കും. അഞ്ച് മണിക്ക് ആഹ്ളാദ പ്രകടനം നടത്തു. നാളെ  മന്ത്രിസഭാ യോഗം ചേര്‍ന്ന് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി രാവിലെ 11മണിയോടെ സഭാ നടപടികള്‍ ആരംഭിക്കാനിരിക്കെ  ഹൈദരാബാദിൽ നിന്ന് ജെഡിഎസ് - കോണ്‍ഗ്രസ് എംഎൽഎമാർ ഇന്നു രാവിലെ ബംഗളൂരുവിലെത്തി.

മൂന്ന് ബസുകളിലായിട്ടാണ് എംഎൽഎമാരെ എത്തിച്ചത്. ലക്ഷ്വറി ഹോട്ടലുകളിലാണ് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്ന് നേരെ വിധാന്‍സൗധയിലായിരിക്കും എത്തിക്കുക.

നിര്‍ണായക വിശ്വാസ വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. അതിന് മുന്നോടിയായി രാവിലെ 11 മണിക്ക് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വിധാന്‍സൗധയില്‍ നടക്കും. അതേസമയം, ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാര്‍ രൂപികരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍