മുംബൈ ധാരാവിയിൽ വീണ്ടും കൊവിഡ് മരണം. അറുപത് വയസ്സുകാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 150 ആയി.പുതുതായി 4 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ധാരാവിയിൽ രോഗികളുടെ എണ്ണം 50 കടന്നു. നിലവിൽ ബാരിക്കേഡുകൾ വെച്ച് പ്രദേശം ലോക്ക് ചെയ്‌തിരിക്കുകയാണ് പോലീസ്.
അതേസമയം മഹാരാഷ്ട്രയിൽ വെറും അഞ്ച് ദിവസത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ നിന്ന് രണ്ടായിരത്തിലേക്ക് കടന്നു.മഹാരാഷ്ട്രയിൽ മൂന്ന് നഴ്‌സുമാർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മഹാരാഷ്ട്രയിലെ ഭാട്ടിയ ആശുപത്രിയിൽ മാത്രം ആകെ 37 നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.