കോവിഡ് 19: മരണം 1,14,000 കടന്നു, രോഗ ബാധിതർ 19 ലക്ഷത്തിലേക്ക്
ലോകം മുഴുവൻ ആശങ്കപരത്തി കോവിഡ് മരണങ്ങൾ ഉയരുന്നു. കോവിഡ് ബാധയെ തുടർന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 1,14.208ൽ എത്തി. 18,25,652 പേർക്കാണ് രോഗബധ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധയും മരണവും സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 1,528 പേർക്കാണ് അമേരിക്കയിൽ ജീവൻ നഷ്ടമായത്. ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,105ൽ എത്തി. 5,20,425 പേർക്കാണ് അമേരിക്കയിൽ രോഗ ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇറ്റലിയിൽ മരണസംഖ്യ 19,899ൽ എത്തി, സ്പെയിനിൽ 17,209 പേർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ദിവസം മാത്രം 737 പേർ മരിച്ചതോടെ ബ്രിട്ടണിലെ മരണസംഖ്യ 10,612 ആയി ഉയർന്നു.