ലോക്ക് ഡൌണ്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇപ്പോള്‍ 2 ലക്ഷം കോവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടാകുമായിരുന്നു: ആരോഗ്യമന്ത്രാലയം

ഗേളി ഇമ്മാനുവല്‍

ശനി, 11 ഏപ്രില്‍ 2020 (17:01 IST)
രാജ്യവ്യാപകമായി ലോക്ക്ഡൗൺ സർക്കാർ ഏർപ്പെടുത്തിയിരുന്നില്ലെങ്കിൽ ഇന്ത്യയിൽ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം രണ്ട് ലക്ഷമാകുമായിരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
കോവിഡ് -19 നെതിരെ പോരാടുന്നതിന് ലോക്ക് ഡൌണും കണ്ടെയ്ന്‍‌മെന്‍റ് നടപടികളും പ്രധാനമാണെന്ന് ജോയിന്റ് സെക്രട്ടറി (ഹെൽത്ത്) ലവ് അഗർവാൾ പറഞ്ഞു. ലോക്‍ഡൌണ്‍ പ്രാവര്‍ത്തികമാക്കിയിരുന്നില്ലെങ്കില്‍ ഇപ്പോൾ ഇന്ത്യയില്‍ രണ്ട് ലക്ഷം കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടാകുമായിരുന്നു - ആരോഗ്യ മന്ത്രാലയം വ്യക്‍തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍