നിയമസഭ തെരഞ്ഞെടുപ്പ് ചൂട് പിടിക്കവെ പ്രചാരണം കൊഴുപ്പിക്കുന്നതിനായി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്‌എഫ് നേതാവുമായ കനയ്യ കുമാര്‍ കേരളത്തിലെത്തും. ഈ മാസം പന്ത്രണ്ടിന് കനയ്യ കേരളത്തില്‍ എത്തും.
കേരളത്തിലെത്തുന്ന കനയ്യയ്‌ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കും. എഐഎസ്‌എഫും എഐവൈഎഫും സംയുക്‌തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കനയ്യയുടെ ജെഎന്‍യു സുഹൃത്ത് കൂടിയായ മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ സിപിഐ സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. അതിനാല്‍ തന്നെ കനയ്യയുടെ കേരള സന്ദര്‍ശനം വലിയ വിജയമാക്കാനാണ് സിപിഐ നീക്കം