അമ്മയ്ക്ക് ഇത്രനല്ല ശരീരമുണ്ടെങ്കില്‍ മകള്‍ എത്ര സുന്ദരിയായിരിക്കും? നിര്‍ഭയയേയും അമ്മയേയും അപമാനിച്ച് കര്‍ണാടക മുന്‍ ഡിജിപി

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (14:56 IST)
നിര്‍ഭയ എന്ന പേര് അറിയാത്തവര്‍ ആരുമുണ്ടാകില്ല. നിഷ്കരുണം പീഡിപ്പിച്ചിട്ടും അവസാനം വരെ ജീവിതത്തിനായി പൊരുതിയ അവളെ മറക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, ജീവിതത്തിനായി അങ്ങേയറ്റം പ്രാര്‍ത്ഥിച്ച നിര്‍ഭയയെ അപമാനിച്ചിരിക്കുകയാണ് കര്‍ണാടക മുന്‍ ഡിജിപി എച്ച്.ടി.സംഗ്ലിയാന.
 
കഠിനപ്രയത്നം നടത്തുന്ന സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു സംഭവം. ചടങ്ങില്‍ നിര്‍ഭയയുടെ അമ്മ ആശാദേവിയും ഉണ്ടായിരുന്നു. ചടങ്ങിനിടെ കര്‍ണാടക മുന്‍ ഡിജിപി എച്ച്.ടി.സംഗ്ലിയാന ‘നിര്‍ഭയയുടെ അമ്മയുടേത് മികച്ച ശരീര പ്രകൃതിയാണ്. അപ്പോള്‍ ഇവരുടെ മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു‘ എന്നായിരു‌ന്നു പറഞ്ഞത്.  
 
ഏതായാലും ഇതിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി കഴിഞ്ഞു. പ്രസംഗത്തിനിടെ സംഗ്ലിയാനയുടെ പരാമര്‍ശത്തിനിടെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ ഇതിനെതിരെ രംഗത്തെത്തി. അതേസമയം, നീതി എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് നിര്‍ഭയയുടെ മാതാവ് പറഞ്ഞു.
 
അതോടൊപ്പം, സ്ത്രീകളുടെ സുരക്ഷയ്ക്കായി അദ്ദേഹം നല്‍കിയ ഉപദേശങ്ങളും വിവാദമായിരിക്കുകയാണ്. ‘നിങ്ങള്‍ക്ക് നേരെ ആരെങ്കിലും ബലംപ്രയോഗിക്കാന്‍ നോക്കിയാല്‍ കീഴടങ്ങുക. അതാണ് സുരക്ഷിതം. മരിക്കുന്നതിനേക്കാള്‍  ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം കൊടുത്ത നിര്‍ദേശം.

അനുബന്ധ വാര്‍ത്തകള്‍

Next Article