നിര്‍ഭയ കൂട്ടമാനഭംഗക്കേസ്: മൂന്നാം പ്രതി തിഹാര്‍ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (09:13 IST)
നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രതി തിഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഈ കേസിലെ മൂന്നാം പ്രതിയായ വിനയ് ശര്‍മ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളുടെ നില അതീവ ഗുരുതരമാണ്.  
 
ഇന്നലെ രാത്രി അമിതമായി മരുന്നുകഴിച്ചശേഷം ഇയാള്‍ തൂങ്ങുകയായിരുന്നെന്നാണ് സൂചന. കൂടാതെ ജയിലിൽ സഹതടവുകാർ തന്നെ മർദിക്കുകയാണെന്ന് ആരോപിച്ചു കഴിഞ്ഞ വർഷം കൂടുതൽ സുരക്ഷ നൽകണമെന്ന് വിനയ് ശർമ ആവശ്യപ്പെട്ടിരുന്നു.  
 
ഡൽഹിയിൽ ഓടുന്ന ബസിൽ പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത വ്യക്തിയടക്കം ആറു പ്രതികളാണുണ്ടായിരുന്നത്.കേസിലെ മുഖ്യപ്രതിയായ രാംസിങ്ങ് നേരത്തെ ഇതേ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. 2013 മാർച്ചിലായിരുന്നു ഇയാള്‍ ആത്മഹത്യ ചെയ്തത്.   
Next Article