നിർഭയ കേസ്: 4 പേര്‍ക്കായി പ്രത്യേക കഴുമരം, മണല്‍ച്ചാക്ക് പരീക്ഷണം നടത്തി; പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച

ചിപ്പി പീലിപ്പോസ്
ബുധന്‍, 18 മാര്‍ച്ച് 2020 (11:46 IST)
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍ പവന്‍കുമാര്‍ ഇന്നലെ വൈകിട്ട് തിഹാര്‍ ജയിലിലെത്തി. വധശിക്ഷ നടപ്പാക്കുന്നതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ജയിൽ അധികൃതർ. ഇതിന്റെ മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഈ വരുന്ന വെള്ളിയാഴ്ച രാവിലെയാണ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത്. 
 
മുൻപ് ഒരേസമയം ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം മാത്രമാണ് തിഹാർ ജയിലിൽ ഉണ്ടായിരുന്നത്. എന്നാൽ, നാലു പേരേയും ഒരേസമയം തൂക്കിലേറ്റുന്നതിനായുള്ള കഴുമരം കഴിഞ്ഞ ദിവസം ജയിലിൽ തയ്യാറാക്കി. പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണൽചാക്കുകൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കയറിന്റേയും കഴുമരത്തിന്റെയും ബലം പരീക്ഷിക്കുന്നതിനായിട്ടായിരുന്നു ഡമ്മിയിൽ പരീക്ഷണം നടത്തിയത്. 
 
തങ്ങളുടെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു. ഇയാള്‍ വിചാരണ കോടതിയായ ദില്ലി പാട്യാല ഹൗസ് കോടതിയിലും അഡീഷനൽ സെഷൻസ് കോടതിയിലും സമർപ്പിച്ച ഹർജികളാണ് തള്ളിയത്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article