നിർഭയ കേസ്: വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികൾ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

തിങ്കള്‍, 16 മാര്‍ച്ച് 2020 (16:56 IST)
ഇന്ത്യയിൽ നിയമപരാമായ എല്ലാ വഴികളും അടഞ്ഞതിന് പിന്നാലെ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ച് നിർഭയ കേസ് പ്രതികൾ. വർത്താ ഏജൻസിയായ എഎൻഐയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. വധശിക്ഷ സ്റ്റേ ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചാണ് പ്രതികളായ പവൻ, അക്ഷയ്, വിനയ് എന്നിവർ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരിക്കുന്നത്. 
 
വീണ്ടും തിരുത്തൽ ഹർജി നൽകാൻ അനുമതി തെടി കേസിലെ പ്രതികളിൽ ഒരാളായ മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു എങ്കിലും തിങ്കളാഴ്ച ഈ ഹർജി കോടതി തള്ളിയിരുന്നു. പ്രതിക്ക് ഇനി നിയമപരമായ യാതൊരു അവകാശങ്ങളും ഇല്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കോടതി ഹർജി തള്ളിയത്. ഇതിന് പിന്നാലെയാണ് പ്രതികൾ അന്താരാഷ്ട കോടതിയെ സമീപിച്ചിരിക്കുന്നത്. മാർച്ച് 20ന് പുലർച്ചെ 5.30ന് നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കാനാണ് ഡൽഹി പാട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 
 
2012 ഡിസംബറിലാണ് ഓടുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര പീഡനത്തിന് ഇരയായായത്. തുടർന്ന് ചികിത്സയിലായിരിക്കെ യുവതി മരണപ്പെടുകയായിരുന്നു. ആറുപേരാണ് കേസിലെ പ്രതികൾ. മുഖ്യ പ്രതി റാം സിങ് തീഹാർ ജെയിലിൽവച്ച് ആത്മഹാത്യ ചെയ്തിരുന്നു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 3 വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. മുകേഷ് സിങ്, വിനയ്, കുമാർ ശർമ, അക്ഷയ് കുമാർ, പവൻ കുമാർ ഗുപ്ത എന്നി പ്രതികളുടെ വധശിക്ഷയാണ് മാർച്ച് ഇരുപതിന് നടപ്പിലാക്കുക.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍