നിർഭയ കേസ്: ചൊവ്വാഴ്ച വധശിക്ഷ നടപ്പിലാക്കില്ല, മരണവാറണ്ടിന് സ്റ്റേ !

തിങ്കള്‍, 2 മാര്‍ച്ച് 2020 (18:16 IST)
ഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല. വിധി നടപ്പിലാക്കുന്നതിനായി പുറപ്പെടുവിച്ച മരണ വാറണ്ട് വിചാരണ കോടതി സ്റ്റേ ചെയ്തു. പ്രതികളിൽ ഒരാളായ പവൻ കുമാർ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകിയ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് കോടതി നിർദേശം നൽകി. 
 
പവൻ കുമാർ ഗുപ്തയുടെ തിരുത്തൽ ഹർജി കോടതി തിങ്കളാഴ്ച രാവിലെയാണ് തള്ളിയത്. ഇതിന് തൊട്ടുപിന്നാലെ പ്രതി രാഷ്ട്രപതിക്ക് ദായാഹർജി നൽകുകയായിരുന്നു. പവൻ കുമാർ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതിനാൽ ദയാഹർജിയിൽ തീരുമാനം എടുക്കും വരെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് പവൻ കുമാറിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യം ഉന്നയിക്കുകയായിരുന്നു. 
 
പവൻ കുമാറിന്റെ നീക്കം മുന്നിൽ കണ്ട് പ്രതികളെ പ്രത്യേകം തൂക്കിലേറ്റാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കോടതിയെ സമീപിച്ചിരുന്നു ഹർജി  ഈ മാസം അഞ്ചിന് പരിഗണിക്കാനിരിക്കെയാണ് മരണ വറണ്ട് സ്റ്റേ ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍