അദ്വാനിക്ക് മുറി അനുവദിച്ചു

Webdunia
ചൊവ്വ, 10 ജൂണ്‍ 2014 (15:05 IST)
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്കു പാര്‍ലമെന്റില്‍ ഓഫീസ് മുറി അനുവദിച്ചു. എന്‍ഡിഎ വര്‍ക്കിംഗ് ചെയര്‍മാനായ അദ്വാനിയുടെ ഓഫീസ് മുറി കഴിഞ്ഞ ദിവസം ഒഴിപ്പിക്കുകയും മുറി താഴിട്ട് പൂട്ടി മുന്‍വശത്തെ ബോര്‍ഡും എടുത്തുമാറ്റിയിരുന്നു.

ഈ നടപടി വിവാദമായതോടെയാണ് ഒരാഴ്ചയ്ക്കു ശേഷം ബോര്‍ഡ് തിരികെ വച്ച് ഓഫീസ് മുറി പുനഃസ്ഥാപിച്ചത്. എബി വാജ്‌പേയ് ആണ് ഇപ്പോഴും എന്‍ഡിഎ ചെയര്‍മാന്‍.