കൂടംകുളം സമരം നടത്തിയവര്‍ക്കെതിരെയുള്ള കേസില്‍ ജില്ലാ മജിസ്‌ട്രേറ്റിന് തീരുമാനം സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റിന് കൂടംകുളം സമരക്കാര്‍ക്കെതിരെയുള്ള 101 കേസുകള്‍ പിന്‍വലിക്കാനുള്ള അധികാരം ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
പിന്‍വലിക്കാമെന്നേറ്റ 248 കേസുകളില്‍നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മാറണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. എന്നാല്‍ കൂടംകുളം ആണവനിലയവുമായി ബന്ധമുള്ള എല്ലാ കേസുകളും പിന്‍വലിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് സുപ്രീം കോടതിയുടെ ആവശ്യത്തിന് പിന്നാലെയാണ് കുറച്ച് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.