ലൂസേയില്‍ ഡയമണ്ട് ലീഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി നീരജ് ചോപ്ര

സിആര്‍ രവിചന്ദ്രന്‍
ശനി, 27 ഓഗസ്റ്റ് 2022 (12:29 IST)
ലൂസേയില്‍ ഡയമണ്ട് ലീഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി നീരജ് ചോപ്ര. ഇന്ത്യയുടെ ഒളിമ്പിക്‌സ് ജേതാവ് കൂടിയായ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ 89.0 മീറ്റര്‍ ദൂരമാണ് പിന്നിട്ട് റെക്കോര്‍ഡ് നേടിയത്. ഡയമണ്ട് ലീഗില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര. 
 
നേരത്തെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നീരജ് ചോപ്ര പരിക്കില്‍ നിന്നും മുക്തനായ ശേഷമുള്ള ആദ്യത്തെ മത്സരം കൂടിയാണ് ഇത്. ആദ്യത്തെ പരിശ്രമത്തില്‍ തന്നെ നീരജിന് 89.08 മീറ്റര്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article