പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71-മത് പിറന്നാള്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (09:22 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71-മത് പിറന്നാള്‍. പ്രധാനമന്ത്രിയുടെ പിറന്നാളനുബന്ധിച്ച് റേഷന്‍ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്‍ തുടങ്ങി വിവിധ പരിപാടികളാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000മണ്‍ ചിരാതുകള്‍ തെളിയിച്ചു. 
 
14കോടി റേഷന്‍ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 1950 സെപ്തംബര്‍ 17ന് ഗുജറാത്തിലെ വട്‌നഗറിലാണ് ദാമോദര്‍ദാസ് മോദിയുടെയും ഹീരബ മോദിയുടെയും മൂന്നാമത്തെ പുത്രനായി നരേന്ദ്ര മോദി ജനിക്കുന്നത്. 1995ലാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പദത്തില്‍ മോദി എത്തുന്നത്. 2001ല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി. ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കാണ് മോദി വഹിച്ചത്. 2014ലാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍