പെട്രോള്‍ ഉടന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടില്ലെന്നും എന്നാല്‍ ഇതിനൊരു സമയ പരിധിയെങ്കിലും തീരുമാനിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. 45മത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ലഖ്‌നൗവില്‍ ചേരുകയാണ്. ഇക്കാര്യം ഇന്ന് ചര്‍ച്ചചെയ്യും. സംസ്ഥാനങ്ങളുടെ പ്രധാന വരുമാനമായതിനാല്‍ പല സംസ്ഥാനങ്ങളും ഇതിന് എതിരാണ്.