കുടുംബവഴക്ക്: കടുത്തുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (08:26 IST)
കുടുംബവഴക്കിനെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആയാംകുടി ഇല്ലിപ്പടിക്കല്‍ രത്‌നമ്മയാണ്(57) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും നിരന്തരം വഴക്കായിരുന്നു. 
 
നിലവില്‍ ചന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരനാണ് ചന്ദ്രന്‍. ഇരുവര്‍ക്കും രണ്ടുപെണ്‍മക്കളാണ് ഉള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍