പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പ്രതികള്‍ക്കുതന്നെ മറിച്ചു വിറ്റ് പൊലീസുകാര്‍. മലപ്പുറം കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ എഎസ് ഐ രജീന്ദ്രനും സീനിയര്‍ സിപിഒ സജി അലക്‌സാണ്ടറുമാണ് 14ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പ്രതികള്‍ക്കുതന്നെ മറിച്ചുവിറ്റത്. സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പൊലീസുകാരേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.