രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു റഷ്യയിലേക്ക് പുറപ്പെടും.
24 നു മോസ്കോയില്‍ ഫ്രണ്ട്സ് ഓഫ് ഇന്ത്യ സാംസ്കാരിക സമ്മേളനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
സന്ദര്‍ശനത്തില്‍ പ്രതിരോധ സഹകരണം, ആണവോര്‍ജം തുടങ്ങിയ വിഷയങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി മോഡി ചര്‍ച്ച നടത്തും.
കൂടംകുളം ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂണിറ്റുകളുടെ നിര്‍മാണം പോലുള്ള സുപ്രധാന വിഷയങ്ങള്‍ക്ക് ഉച്ചകോടി ചര്‍ച്ചാവേദിയാകും. വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം എന്നീ വിഷയങ്ങളില്‍ മോഡി പുടിനുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുമായി കൂടുതല്‍ കരാറുകള്‍ ഉണ്ടാകും. എസ്-400 മിസൈല്‍ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കും.
2000 മുതല്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഈ സന്ദര്‍ശനത്തില്‍ പ്രധാനപ്പെട്ട പല കരാറുകളും ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്നു വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു. സിറിയയിലെ ഭീകരവാദവും ചര്‍ച്ചാവിഷയമാകും.