ജനാധിപത്യത്തിന് വിഭ്രാന്തികളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാവില്ല: പ്രധാനമന്ത്രി

Webdunia
വ്യാഴം, 10 ഡിസം‌ബര്‍ 2015 (13:51 IST)
ജനാധിപത്യത്തിന് ആരുടേയും വിഭ്രാന്തികളുടെ അടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുന്നത് ഏറെ ദുഖകരമാണ്. ഇതുവഴി ബില്ലുകള്‍ അംഗീകരിക്കപ്പെടാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുന്നത് മൂലം ചരക്ക് സേവന നികുതി ബിൽ മാത്രമല്ല, രാജ്യത്തെ പാവപ്പെട്ടവർക്ക് ഉപകാരപ്രദമാവുന്ന ഒട്ടേറെ ബില്ലുകളുടെ അംഗീകാരമാണ് ഇത്തരം നടപടികളിലൂടെ തടസപ്പെടുന്നതെന്നും മോഡി പറഞ്ഞു. ന്യൂഡൽഹിയിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി.