കാർഷിക നിയമത്തിൽ നിന്നും പിന്നോട്ടില്ല, പുതിയ നിയമം കർഷകർക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി

Webdunia
ശനി, 12 ഡിസം‌ബര്‍ 2020 (12:07 IST)
വിവാദമായ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ കർഷകർ ശതിപ്പെടുമെന്നും അതിലൂടെ രാജ്യം തന്നെ വികസിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടെന്നും രാജ്യം പുരോഗതിയിലേക്കുള്ള പാതയിലാണ് ഇപ്പോളുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ആത്മനിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.. പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടി. കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായി.പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കർഷകര്‍ക്ക് കൂടുതല്‍ വിപണി.കാർഷിക മേഖലകളിൽ കൂടുതൽ നിക്ഷേപം വരും. ഇതിലൂടെ കർഷകരുടെ ലാഭം ഉയരുമെന്നും മോദി കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article