എംടി നിശബ്ദരാക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കിയ എഴുത്തുകാരനാണെന്ന് പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 ഡിസം‌ബര്‍ 2024 (12:59 IST)
എംടി നിശബ്ദരാക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കിയ എഴുത്തുകാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അതേസമയം വിടവാങ്ങിയ പ്രിയ എഴുത്തുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തുന്നത്.
 
കഴിഞ്ഞദിവസം രാത്രി 10 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു എംടി വാസുദേവന്‍ നായരുടെ അന്ത്യം. ഇന്ന് വൈകുന്നേരം 4 മണി വരെ എംടിയുടെ വസതിയായ സിത്താരയില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകുന്നേരം 5 മണിക്കാണ് സംസ്‌കാരം.

അനുബന്ധ വാര്‍ത്തകള്‍

Next Article